Banner

Our Happenings

19, November , 2022

ഭാരത മാതാ കോളേജിൽ അന്താരാഷ്ട്ര ഗണിതശാസ്ത്ര ശില്പശാല സമാപിച്ചു

തൃക്കാക്കര: തൃക്കാക്കര ഭാരതമാത കോളേജിലെ ഗണിതശാസ്ത്ര വിഭാഗം കെ എസ് സി എസ് ടി ഇ (കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവിയോൺമെൻറ്) യുമായി ചേർന്ന് വേരിയന്റ്സ് ഓഫ് ഗ്രാഫ് ഡോമിനേഷൻ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ത്രിദിന അന്താരാഷ്ട്ര ശില്പശാലയ്ക്ക് സമാപനമായി. മൂന്ന് ദിവസം നീണ്ടു നിന്ന ശില്പശാലയിൽ വിദേശ സർവകലാശാലകളിൽ നിന്നുള്ള പ്രൊഫ.മിഷേൽ വാൾഷ്മിറ്റ് , പ്രൊഫ. ലെസ്ലീ ഹോഗ്ബെൻ, പ്രൊഫ. ഗ്ലെൻ ഹൾബെർട്,  പ്രൊഫ. പോൾ ഡോർബെക്  എന്നിവരും കുസാറ്റ് എമിരിറ്റസ് പ്രൊഫസർ ഡോ. അമ്പാട്ട് വിജയകുമാർ, ഡോ. അപർണ ലക്ഷ്മണൻ, ഡോ. സീമ വർഗീസ്, ഡോ. മഞ്ജു കെ മേനോൻ, ഡോ. ടിജോ ജെയ്മ്സ്, ഡോ. സീതു വർഗീസ് എന്നിവരും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഇന്ത്യയിലെ വിവിധ  സർവകലാശാലകളിൽ നിന്നുള്ള ഗവേഷണ വിദ്യാർത്ഥികളും അദ്ധ്യാപകരും ശില്പശാലയിൽ പങ്കെടുത്തു. കോളേജ് മാനേജർ റെവ.ഫാ.ഡോ.എബ്രഹാം ഒലിയപ്പുറത്ത് അധ്യക്ഷനായ സമാപന സമ്മേളനത്തിൽ ഫ്രാൻസിലെ സൊബോൺ യൂണിവേഴ്സിറ്റിയില എമിരിറ്റസ് പ്രൊഫ. മിഷേൽ വാൾഷ്മിറ്റ് മുഖ്യാതിഥിയായി. പ്രൊഫ. അമ്പാട്ട് വിജയകുമാർ, റവ.ഫാദർ ജിമ്മിച്ചൻ കർത്താനം ആശംസയും ശില്പശാല കൺവീനർ ഡോ. സീതു വർഗീസ് നന്ദിയും പറഞ്ഞു

 

 

 

Gallery