
17, May , 2023
ത്രിദിന നേതൃത്വ പരിശീലന ക്യാമ്പ്
തൃക്കാക്കര ഭാരതമാതാ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരള സ്റ്റേറ്റ് എൻ.എസ്.എസ്. സെല്ലിന്റെയും MG.യൂണിവേഴ്സിറ്റി എൻ.എസ്.എസ് സെല്ലിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ത്രിദിന നേതൃത്വ പരിശീലന സഹവാസ ക്യാമ്പ് 2023 മെയ് 17,18,19 തീയതികളിൽ തൃക്കാക്കര ഭാരതമാതാ കോളേജിൽ നടക്കുകയാണ്. യുവത 2023 എന്ന് പേരിട്ടിരിക്കുന്ന ഈ ക്യാമ്പിന്റെ പൊതു വിഷയം പുതുകേരള സമൂഹത്തിനായ് യുവത എന്നതാണ്.എൻ.എസ്.എസ്സിന്റെ മൂല്യങ്ങൾ ഉൾക്കൊണ്ടു് നവനേതൃത്വമായി വളരാൻ യുവതലമുറയെ പ്രാപ്തരാക്കുക എന്നതാണ് ഈ ക്യാംപിന്റെ ലക്ഷ്യം. കേരളത്തിലെ എല്ലാ എൻ.എസ്.എസ്. സെല്ലുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വോളന്റിയർമാരാണ് ഈ കമ്പിൽ പങ്കെടുക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് ബ്രോഷർ നോക്കുക
Gallery