Banner

Our Happenings

24, February , 2023

ഭാരത മാതാ കോളജിന് ഓവറോൾ കിരീടം

കൊച്ചി:  ചേർത്തല നൈപുണ്യ കോളേജ് ഓഫ് മാനേജ്മെൻറ് നടത്തിയ യാന്ത്രിക 2023 എന്ന ടെക് ഫെസ്റ്റിൽ തൃക്കാക്കര ഭാരത മാതാ കോളേജിലെ കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് വിഭാഗത്തിലെ വിദ്യാർത്ഥികൾ ഓവറോൾ ചാമ്പ്യന്മാരായി.വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾ മാറ്റുരച്ച മത്സരങ്ങളിൽ 5 ഇനങ്ങളിൽ നാലിലും ഭാരതമാതാ കോളേജിലെ കമ്പ്യൂട്ടർ വിദ്യാർത്ഥികളാണ് ഒന്നാം സ്ഥാനം നേടിയത്. പ്രോജക്ട് പ്രസന്റേഷൻ മത്സരത്തിൽ മാളവിക വി.രാജ് ,അനശ്വര കെ .യു . എന്നിവരും ഗെയിമിംഗ് മത്സരത്തിൽ സ്റ്റാലിനോ ഏ.ജെ.,കിരൺ എസ് , അഭിരാംഅശോക് ,ജൂഡ് സാജു എന്നിവരും ഐടി ക്വിസ് മത്സരത്തിൽ വിജയകൃഷ്ണൻ എസ്. ആർ , ആഞ്ചലോ സെബി എന്നിവരും ടോപ് കോഡർ മത്സരത്തിൽ ആഞ്ചലോ സെബിയും ഒന്നാം സ്ഥാനം കരസ്ഥമാക്കി. പ്രിൻസിപ്പാൾ ഡോക്ടർ ജോൺസൺ കെ എം ന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ അനുമോദിച്ചു. വകുപ്പ് തലവൻ ഡോ. ജോൺ റ്റി. ഏബ്രഹാം, അധ്യാപകരായ അൽഫോൻസാ സിനി, ശിവശങ്കരി എം.എൻ. അനുപമ ജയൻ , രശ്മി വി. എന്നിവരും സന്നിഹിതരായിരുന്നു.

Gallery