
23, October , 2022
തൃക്കാക്കര നഗരസഭയിൽ ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം മൊബൈൽ ആപ്ലിക്കേഷന്റെ കസ്റ്റമർ എൻറോൾമെന്റ് ക്യാംപയിൻ ആരംഭിച്ചു. കാക്കനാട് സിവിൽ സ്റ്റേഷൻ പരേഡ് ഗ്രൗണ്ടിൽ നടന്ന പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു.
ക്യാംപയിന്റെ ഭാഗമായി ഭാരത മാതാ കോളേജിലെ 750 വിദ്യാർത്ഥികളാണ് ഹരിത കർമസേനയോടൊപ്പം കസ്റ്റമർ എൻറോൾമെന്റിനായി അണിനിരക്കുന്നത്. വിദ്യാർത്ഥികളും ഹരിത കർമസേന അംഗങ്ങളും വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞു നഗരസഭയുടെ പല ഭാഗങ്ങളിലായാണ് എൻറോൾമെന്റ് സർവേ നടത്തുന്നത്. ഗൃഹനാഥന്റെ പേര്, മേൽവിലാസം തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ ഉൾപ്പെടെ മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട 42 ചോദ്യങ്ങളാണ് സർവേയിൽ ഉണ്ടാകുക.
ശുചിത്വ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍, അവയുടെ ഭൗതിക സാമ്പത്തിക പുരോഗതി, പൊതുജനങ്ങള്‍ക്കായുള്ള പരാതി പരിഹാര സെല്‍ തുടങ്ങിയ അടിസ്ഥാന ഘടകങ്ങള്‍ ഉള്‍പ്പെടുത്തി മാലിന്യ സംസ്കരണ മേഖലയിലെ ഓരോ പ്രവര്‍ത്തനങ്ങളും ഓണ്‍ലൈനായി സംസ്ഥാനതലം മുതല്‍ വാര്‍ഡ്തലം വരെ മോണിറ്റര്‍ ചെയ്യുന്ന സംവിധാനമാണ് കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെ നടപ്പാക്കുന്ന ഹരിത മിത്രം ഗാര്‍ബേജ് ആപ്. നഗരസഭയിലെ 30,000 വീടുകളിലും 2900 സ്ഥാപനങ്ങളിലും ക്യു.ആർ കോഡ് പതിച്ച് ഹരിത മിത്രം സ്മാർട്ട് മോണിറ്ററിംഗ് സിസ്റ്റം മൊബൈൽ ആപ്ലിക്കേഷന്റെ പ്രവർത്തനം ആരംഭിക്കും.
നവകേരളം കർമ്മ പദ്ധതി ജില്ലാ കോ-ഓഡിനേറ്റർ എസ്. രഞ്ജിനി സ്വാഗതം പറഞ്ഞു. തൃക്കാക്കര നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റഷീദ് ഉള്ളമ്പിള്ളി, കൗൺസിലർമായ എം.ജെ ഡിക്സൻ, ഷാജി വാഴക്കാല, ലാലി ജോഫിൻ, സി.സി വിജു, അഡ്വ. ഹസീന ഉമ്മർ, ഷാന അദ്ബു, മിനൂപ്, സുമ മോഹനൻ, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ ധന്യ ജോസി, ഭാരത മാതാ കോളേജിനെ പ്രധിനിധീകരിച്ച് ഫാ. ജിനിച്ചൻ കർത്താനം, ലിസ്സി കാച്ചപ്പിള്ളി, ജോൺസൻ, ഷീന രാജൻ ഫിലിപ്പ്, ടോണി, സൂരജ്, ആൻമേരി, ഡിജോ ജോർജ്ജ്, ജോഷി വർഗ്ഗീസ് പങ്കെടുത്തു.