2022-2023 Admissions
Banner

Our Happenings

05, March , 2022

ഭാരത മാതാ കോളേജിൽ ജെൻഡർ ക്ലബ് പ്രവർത്തനം ആരംഭിച്ചു.

തൃക്കാക്കര: ഭാരത മാതാ കോളേജിൽ ജെൻഡർ ക്ലബ് പ്രവർത്തനം ആരംഭിച്ചു.

വിദ്യാർത്ഥികളിൽ ലിംഗനീതിയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിനായി കുടുംബശ്രീയുടെയും സ്നേഹിതാ ജൻഡർ ഹെല്പ് ഡെസ്കിന്റെയും സഹകരണത്തോടെയാണ് ക്ലബ് പ്രവർത്തിക്കുക. കോളേജ് അസി.മാനേജർ റവ. ഫാ. ജിമ്മിച്ചൻ കർത്താനം ഉദ്‌ഘാടനം നിർവഹിച്ചു. പരമ്പരാഗതമായ സ്റ്റീരിയോടൈപ്പുകളുടെ പരിധിയിൽ നിന്നും പുറത്തു കിടന്ന് വിശാലമായ കാഴ്ചപ്പാടോടുകൂടി ലോകത്തെ നോക്കി കാണണമെന്ന് അദ്ദേഹം വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ഷൈനി പാലാട്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ കുടുംബശ്രീ അസി.ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീമതി പ്രീതി എംബി പദ്ധതി വിശദീകരിച്ചു സംസാരിച്ചു. കുടുംബശ്രീ സ്റ്റേറ്റ് റിസോഴ്സ് ടീം അംഗം ശ്രീമതി ജിഷ ആർ ക്ലാസ്സ്‌ നയിച്ചു. സ്നേഹിതയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ശ്രീമതി ജി. ഗോപിക വിശദീകരണം നൽകി.

തൃക്കാക്കര മുനിസിപാലിറ്റി സിഡി സ് ചെയ്യര്പേഴ്സൻ ശ്രീമതി ഷക്കീല ബാബു, കോർഡിനേറ്റർ മാരായ ഡോ . സിന്ധു ജോസഫ് , ഡോ . സെമിച്ചൻ ജോസഫ് ശ്രീമതി സിസി ശശിധരൻ എന്നിവർ സംസാരിച്ചു.