Banner

Our Happenings

11, January , 2023

തൃക്കാക്കര ഭാരത മാതാ കോളേജിൽ നടന്ന അന്താരാഷ്ട്ര ദ്വിദിന കോൺഫറൻസ് സമാപിച്ചു.

കൊച്ചി: തൃക്കാക്കര ഭാരത മാതാ കോളേജിൽ 2023 ജനുവരി 9,10 തീയതികളിലായി എം. ജി യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ കെമിസ്ട്രി വിഭാഗവും ഫിസിക്സ് വിഭാഗവും സംയുക്തമായി മെറ്റീരിയൽ സയൻസ് എന്ന വിഷയത്തിൽ നടത്തിയ കോൺഫറൻസ് സമാപിച്ചു. ഡോ. സുരേഷ് സി. പിള്ള ( അട്ലൻ്റിക് ടെക്നോളജിയിൽ യൂണിവേഴ്സിറ്റി, അയർലൻഡ്) ജനുവരി 9ന് കോൺഫറൻസ് ഉദ്ഘാടനം ചെയ്തു.ഉദ്ഘാടനചടങ്ങിൽ കോളജ് പ്രിൻസിപ്പൽ ഡോ. ജോൺസൺ കെ. എം. , വൈസ് പ്രിൻസിപ്പൽസ് ശ്രീമതി ലിസി കാച്ചപ്പിള്ളി, ശ്രീമതി ബിനി റാണി ജോസ്, റിസർച്ച് ഡീൻ ഡോ. സിന്ധു ജോസഫ്, ഫിസിക്സ് മേധാവി ഡോ. അനു ഫിലിപ്പ്, കോൺഫറൻസ് കോഓർഡിനേറ്റർസ് ഡോ. അനു കെ ജോൺ, ഡോ. ഷിബി തോമസ്, മുൻ പ്രിൻസിപ്പൽ ഡോ. ഷൈനി പാലാട്ടി എന്നിവർ സംസാരിച്ചു.പ്രസ്തുത  കോൺഫറൻസിൽ രാജ്യത്തിനകത്തും പുറത്തുമുള്ള പ്രകൽഭരായ ശാസ്ത്രജ്ഞൻമാർ പ്രഭാഷണം നടത്തുകയും ഗവേഷകർ അവരുടെ ഗവേഷണ പോസ്റ്ററുകളും പേപ്പറുകളും  അവതരിപ്പിക്കുകയും ചെയ്തു.കോൺഫറൻസ് 2023 ജനുവരി പത്തിന് സമാപിച്ചു.

Gallery