Banner

Our Happenings

28, October , 2022

വിദ്യാഭ്യാസവും സുസ്ഥിരതയും വികസനത്തിനുള്ള അടിസ്ഥാന മന്ത്രം : മൈക്കല്‍ ലീ

കൊച്ചി: 'വിദ്യാഭ്യാസവും സുസ്ഥിരതയും; വികസനത്തിനുള്ള പ്രധാന ഘടകമാണെന്ന് ഐ എസ് ഡി സി ഗ്ലോബല്‍ ലീഡര്‍ മൈക്കല്‍ ലീ (ഇംഗ്ലണ്ട്) പ്രസ്താവിച്ചു. തൃക്കാക്കര ഭാരത മാതാ കോളേജും കോട്ടയം എംജി സര്‍വകലാശാലയിലെ സ്റ്റുഡന്റ് സര്‍വീസ് വിഭാഗവും സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.തൃക്കാക്കര ഭാരത മാതാ കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗവും ബികോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഭാഗവും റിസര്‍ച്ച് കമ്മിറ്റിയും സംയുക്തമായി ഒക്ടോബര്‍ 25 26 തീയതികളില്‍ഫിനാന്‍സും ടെക്‌നോളജിയും എന്ന വിഷയത്തിലാണ് അന്തര്‍ദേശീയ സെമിനാര്‍ സംഘടിപ്പിച്ചത്. എംജി യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍സ് സര്‍വീസ് ഡയറക്ടര്‍ എബ്രഹാം സാമുവല്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. ജോണ്‍സണ്‍ കെ എം അധ്യക്ഷത വഹിച്ച ചടങ്ങില്‍ അസിസ്റ്റന്റ് മാനേജര്‍ ഫാദര്‍ ജിമ്മിച്ചന്‍ കര്‍ത്താനം, വൈസ് പ്രിന്‍സിപ്പാള്‍ ലിസി കാച്ചപ്പള്ളി, ബിനി റാണി റിസര്‍ച്ച് കമ്മിറ്റി ഡീന്‍ ഡോ. സിന്ധു ജോസഫ്, ഡിപ്പാര്‍ട്‌മെന്റ് തലവന്‍മാരായ ഡോ. സോമശേഖരന്‍ ടി എം. ഡോ. ജോണ്‍ ടി എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.

Gallery