Banner

Our Happenings

19, November , 2022

International Workshop on Variants of Graph Domination (IWVGD-2022)

തൃക്കാക്കര ഭാരതമാത കോളേജിലെ ഗണിതശാസ്ത്ര വിഭാഗം കെ എസ് സി എസ് ടി ഇ (കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവിയോൺമെൻറ്) യുമായി ചേർന്ന് വേരിയന്റ്സ് ഓഫ് ഗ്രാഫ് ഡോമിനേഷൻ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്ട്ര ശില്പശാലയ്ക്ക് തുടക്കമായി. വ്യാഴം മുതൽ ശനി വരെ തുടരുന്ന ശില്പശാലയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ച ത് NPO L ലെ സീനിയർ സയൻറ്റിസ്റ്റ് ആയ ശ്രീ എസ് വാസുദേവൻ ആണ്. ഉദ്ഘാടനയോഗത്തിൽ പ്രിൻസിപ്പൽ ഡോ. കെ എം ജോൺസൺ അധ്യക്ഷത വഹിച്ചു. ഗണിതശാസ്ത്ര വിഭാഗം  മേധാവി ഡോ. സീതു വർഗീസ്,  പ്രൊഫ. ഡോ. അമ്പാട്ട് വിജയകുമാർ( CUSAT), റിസർച്ച് ഡീൻ ഡോ.സിന്ധു ജോസഫ്, IQAC Coordinator ഡോ. അജയ് ജോസഫ് ,ഡോ. ലക്ഷ്മി സി എന്നിവർ സംസാരിച്ചു രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള പ്രഗൽഭർ ശില്പശാലയിൽ പങ്കെടുക്കുന്നുണ്ട്.

 

Gallery