Banner

Our Happenings

02, February , 2023

പ്രൊഫ. എം പി പോൾ അവാർഡ് സമർപ്പണം

മലയാളത്തിലെ മൗലിക ചിന്തയുടെയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും പ്രചോദനകേന്ദ്രമായിരുന്നു പ്രൊഫ. എം. പി. പോൾ. വിദ്യാഭ്യാസ സാംസ്കാരിക, സാഹിത്യ രംഗങ്ങളിൽ അദ്ദേഹം നടത്തിയ ഇടപെടലുകൾ പുതിയ
കാലത്തിനിണങ്ങുന്നവിധം തുടർന്നുകൊണ്ടുപോകുവാൻ രൂപീകൃതമായ പ്രസ്ഥാനമാണ് പ്രൊഫ. എം. പി. പോൾ ചാരിറ്റബിൾ ട്രസ്റ്റ്. 2010 മുതൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തു സജീവമായി പ്രവർത്തിച്ചു വരുന്ന
ട്രസ്റ്റ് മലയാളത്തിലെ മികച്ച സാഹിത്യ കൃതികൾക്കും പി.ജി. വിദ്യാർത്ഥികളുടെ ഗവേഷണ പ്രബന്ധങ്ങൾക്കും പുരസ്കാരങ്ങൾ നൽകി വരുന്നു. സാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്കുള്ള 2023 ലെ പുരസ്കാരം പത്മശ്രീ ഡോ. എം. ലീലാവതി ടീച്ചർക്കാണ്. മികച്ച നിരൂപണഗ്രന്ഥത്തിനുള്ള പുരസ്കാരത്തിന് രാധാകൃഷ്ണൻ നായർ രചിച്ച ആത്മബലിയുടെ ആവിഷ്കാരം എന്ന ഗ്രന്ഥം അർഹമായി. ഗവേഷണപുരസ്കാരം അഞ്ജുഷ എൻ.പി. (കാലടി  സoസ്കൃത സർവകലാശാലാ പ്രാദേശിക കേന്ദ്രം, പയ്യന്നൂർ റ്റോജോ സെബാസ്റ്റ്യൻ (എസ്.ബി.കോളേജ്, ചങ്ങനാശ്ശേരി) എന്നിവർക്കാണ്. പ്രൊഫ. എം.പി. പോളിന്റെ മകനും ശാസ്ത്രജ്ഞനുമായ ഡോ. വിൻസന്റ് പോൾ  അവാർഡുകൾ സമ്മാനിക്കും.എഴുത്തുകാരനായ വൈശാഖൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ഈ വർഷം കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ പ്രൊഫ. എം. തോമസ് മാത്യുവിനെ ആദരിക്കും. റഫീഖ് അഹമ്മദ് ചടങ്ങിൽ സംസാരിക്കും. 

Gallery