Banner

Our Happenings

10, March , 2023

കേരള ഫോക് ലോര്‍ അക്കാദമി ദേശീയ സെമിനാര്‍ ഭാരതമാതയില്‍ തുടങ്ങി

കേരള ഫോക് ലോര്‍ അക്കാദമിയുടെയും ഭാരതമാതാ കോളേജ് മലയാള വിഭാഗത്തിന്‍റെയും  ആകാശവാണി കൊച്ചി എം.എമ്മിന്റെയും സഹകരണത്തോടെ നടത്തുന്ന    ദേശീയ  ഫോക് ലോര്‍ സെമിനാര്‍ ആരംഭിച്ചു.ഡോ.എസ്. ഗിരീഷ് കുമാര്‍
ഉദ്ഘാടനം നിര്‍വ്വഹിച്ചു.ആകാശവാണി കൊച്ചി എഫ്. എം
പ്രോഗ്രാം  ഹെഡ് ബാലനാരായണന്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു.
ഭാരതമാതാ കോളേജ്   മാനേജര്‍ റവ. ഡോ.എബ്രഹാം ഓലിയപ്പുറത്ത്     അദ്ധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പല്‍ ഡോ.  .കെ.എം.ജോണ്‍സണ്‍,അസി. ഡയറക്ടര്‍ റവ.ഡോ.ജിമ്മിച്ചന്‍ കര്‍ത്താനം

 മലയാളം വകുപ്പ് അദ്ധ്യക്ഷ ഡോ.ലിജി ജോസഫ്, സെമിനാര്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.തോമസ് വര്‍ഗീസ് പനക്കളം  തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ സെഷനുകളിലായി
കെ. രാജേഷ്കുമാര്‍ (ഗവ.കോളേജ്, ഇലന്തൂര്‍),
ഡോ.ലാലിമോള്‍ എസ് (റിട്ട.പ്രൊഫസര്‍, ഡി.ബി.കോളേജ് തലയോലപ്പറമ്പ്), ഡോ.സി. ഗണേഷ്  (മലയാളം സര്‍വ്വകലാശാല ) തുടങ്ങിയവര്‍ പ്രബന്ധം അവതരിപ്പിച്ചു. തുടര്‍ന്ന് പടയണി നടന്നു.

ഇന്ന്  (10-03-2023) വിവിധ സെഷനുകളിലായി
എം. ആര്‍. വിഷ്ണുപ്രസാദ് (ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ് സിറ്റി, ഡല്‍ഹി),
ഡോ.വിനില്‍ പോള്‍   (ചരിത്രകാരന്‍, സി.എം.എസ് കോളേജ് കോട്ടയം), ഡോ.സി ഗണേഷ്, ഡോ. ദേവി കെ. വര്‍മ്മ തുടങ്ങിയവര്‍ പ്രഭാഷണങ്ങള്‍ നടത്തും  
 
 സമാപനസമ്മേളനത്തില്‍
ഡോ.ലിജി ജോസഫ് അദ്ധ്യക്ഷത വഹിക്കും
കേരള ഫോക് ലോര്‍ അക്കാദമി  ചെയര്‍മാന്‍ ഓ എസ്. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം  നിര്‍വ്വഹിക്കും. സെക്രട്ടറി എ വി അജയകുമാര്‍   മുഖ്യപ്രഭാഷണം നടത്തും. മലയാള വിഭാഗം രജത ജൂബിലി പ്രഖ്യാപനം പ്രൊഫ.ജോസി ജോസഫ് നിര്‍വ്വഹിക്കും അനിത വര്‍മ്മ,
ഡോ.തോമസ് പനക്കളം  ഫാ.അനീഷ് പോള്‍ എന്നിവര്‍ പ്രസംഗിക്കും.
വിവരങ്ങള്‍ക്ക് -9645045142. തുടര്‍ന്ന് കുട്ടനാട് മരുതം നാട്ടറിവ് പഠനസംഘം നാടന്‍പാട്ടരങ്ങ് അവതരിപ്പിക്കും


  

  

Gallery