
Our Happenings
05, March , 2022
ഭാരത മാതാ കോളേജിൽ പരിസ്ഥിതി ശില്പശാല ആരംഭിച്ചു.
തൃക്കാക്കര: ഭാരത മാതാ കോളേജിന്റെ ആഭിമുഖ്യത്തിൽ കോളേജ് അധ്യാപകർക്കായി ശിൽപ്പശാല പരിസ്ഥിതി സംഘടിപ്പിച്ചു. പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി കോളേജ് മാനേജർ റവ. ഡോ. അബ്രഹാം ഒലിയപ്പുറത്തു ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണ ത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് അക്കാദമിക് സമൂഹം ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണ് ഇതെന്ന് അദ്ദേഹം ഓർമപ്പെടുത്തി. പോഗ്രാം കോർഡിനേറ്റർ ഡോ . സിന്ധു ജോസഫ് , ഐ ക്യു എ സി കോർഡിനേറ്റർ ഡോ. അജയ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു. ജൈവവൈവിധ്യ സംരക്ഷണം, പരിസ്ഥിതി ആഘാത പഠനം, ഗ്രീൻ ഓഡിറ്റ് , മാലിന്യ നിർമാർജനം സുസ്ഥിര വികസനം എന്നി വിഷയങ്ങളിലായി ഡോ. ജിബി കുര്യാക്കോസ് , ഡോ .ഷൈജു പി , ഡോ . സെമിച്ചൻ ജോസഫ് , ഡോ. സിന്ധു ജോസഫ് എന്നിവർ ആദ്യ ദിനത്തിലെ ക്ലാസുകൾ നയിച്ചു.
