2022-2023 Admissions
Banner

Our Happenings

21, February , 2021

ഓട്ടോമാറ്റിക് തെർമൽ സ്കാനറുമായി ഭാരത മാതാ

കോവിഡ് പശ്ചാത്തലത്തിൽ പുത്തൻ ആശയവുമായി തൃക്കാക്കര ഭാരത മാതാ കോളേജ് വിദ്യാർത്ഥികൾ , ഓട്ടോമാറ്റിക് തെർമൽ സ്കാനറാണ് വിദ്യാർത്ഥികൾ തന്നെ നിർമിച്ച് കോളേജിനായി സമർപ്പിച്ചത്.

പരീക്ഷകൾക്കും ക്ലാസ്സുകൾക്കുമായി വിദ്യാർത്ഥികളും അധ്യാപകരും കോളേജിൽ എത്തുന്നതിനാലും കോവിഡ് പശ്ചാത്തലത്തിൽ പരീക്ഷ എഴുതുന്ന ഓരോ വിദ്യാർത്ഥികളുടെയും ശരീര ഊഷ്മാവ് പരിശോധിക്കുന്നത് നിർബന്ധിതമാക്കിയതിനാലുമാണ്. നിലവിലെ സാഹചര്യത്തിൽ ഓട്ടോമാറ്റിക് തെർമൽ സ്കാനർ കൂടുതൽ സൗകര്യപ്രദവും ഉപകാരപ്രദവുമാണെന്നുള്ള ആശയം കുട്ടികളുടെ മനസ്സിൽ ഉദിച്ചത്.

ഇതിനായി രണ്ടാം വർഷ ഫിസിക്സ് ഡിഗ്രി വിദ്യാർത്ഥികൾ, ക്ലാസ് ലീഡർ ടോണി ജോസിന്റെ നേതൃത്വത്തിൽ ഈ ആശയം കുറഞ്ഞ ചിലവിൽ നടപ്പാക്കുകയും ചെയ്തു. കോളേജിന് കൂടി സൗകര്യ പ്രദമായ രീതിയിൽ മാനേജ്മെന്റിന്റെ സഹായത്തോടെ മറ്റ് എക്സാമിനേഷൻ സെന്ററുകളിലേക്കും തെർമൽ സ്കാനർ നിർമ്മിച്ച് നൽകുന്നതിനും തീരുമാനമായി. ഒ . എൽ . സി . ഡി. സ്കീമിനോട് കൂടിയ തെർമൽ സ്കാനറിൽ താപനില വ്യതിയാനം അനുസരിച്ച് പ്രവർത്തിക്കുന്ന സെൻസറുകളും മുന്നറിയിപ്പ് നൽകുന്ന ബസ്സർ സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.

09-02-2021 ചൊവ്വാഴ്ച രാവിലെ പത്തു മണിക്ക് അധ്യാപകരുടെയും ഫിസിക്സ് ഡിപ്പാർട്ടമെന്റ് ഹെഡ് ഡോ. അനു ഫിലിപ്പിന്റെയും കോളേജ് അധികാരികളുടെയും സാന്നിധ്യത്തിൽ വിദ്യാർത്ഥികൾ തെർമൽ സ്കാനർ കോളേജിന് സമർപ്പിച്ചു. സമൂഹത്തിന് മുതൽക്കൂട്ടാകുന്ന ഇത്തരം പുത്തൻ ആശയങ്ങൾ ഇനിയും ഉണ്ടാകണമെന്ന് വിദ്യാർത്ഥികളെ അനുമോദിച്ച് കൊണ്ട് മാനേജർ റവ. ഫാ. ഡോ. അബ്രഹാം ഓലിയപ്പുറത്ത്, അസി. മാനേജർ ഫാ. മാത്യു കർത്താനം, പ്രിൻസിപ്പൽ ഡോ. ഷൈനി പാലാട്ടി എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു.

Thermal Scanner