Banner

Our Happenings

29, September , 2022

Bharata Mata School of Social Work Vidhyarambham | Angneyam 2022

തൃക്കാക്കര: ഭാരതമാതാ സ്കൂൾ ഓഫ് സോഷ്യൽ വർക്ക് 2022 - 2024 അധ്യയന വർഷ ഉദ്ഘാടനം പ്രശസ്ത സോഷ്യൽ ആക്റ്റിവിസ്റ്റും സമൂഹിക പ്രവർത്തകയുമയ ദയാഭായി നിർവഹിച്ചു. ഭാരത മാതാ കോളേജ് ഓഡിയോറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ കോളേജ് മാനേജർ അബ്രഹാം ഒലിയപ്പുറത്ത്, പ്രിൻസിപ്പൽ ഡോ.ജോൺസൺ കെ.ജെ, അസി. മാനേജർ ഫാ. ജിമ്മിച്ചൻ കർത്താനം, സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ.ഷീന രാജൻ ഫിലിപ്പ് എന്നിവർ സന്നിഹിതരായിരുന്നു.
തന്റെ ജീവിതം കുട്ടികൾക്ക് മുന്നിൽ ഒരു തുറന്ന പുസ്തകമാക്കി മാറ്റിയ ദയാ ഭായി കുട്ടികളുടെ  സംശയങ്ങൾക്കു  തന്റെ ജീവിതാനുഭവങ്ങളിലൂടെ മറുപടി നൽകി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ആദിവാസികൾക്കും കാസർകോട് എൻഡോസൾഫാൻ ദുരന്തബാധിതർക്കും വേണ്ടി നടത്തിയ പോരാട്ട കഥകൾ കുട്ടികൾക്ക് ഉണർവേകി.

സാമൂഹികസേവന വിഭാഗം വിദ്യാർത്ഥികളും മതാപിതാക്കളും മറ്റു അദ്ധ്യാപകരും പങ്കെടുത്ത ചടങ്ങിൽ അഡ്വ. ഉല്ലാസ് മധു, അഡ്വ. വിൻസെന്റ് ജോസഫ് 
, കുമാരി. ആഷ്‌ന ഡെന്നിസ്( 2020-2022 അധ്യായന വർഷത്തിലെ ഏറ്റവും മികച്ച ഔട്ട്‌ഗോയിംഗ് വിദ്യാർത്ഥി) എന്നിവരെ അവാർഡുകൾനൽകി ആദരിച്ചു.

Gallery