2022-2023 Admissions
Banner

Our Happenings

05, March , 2021

ക്രിസലിസ് ’21 ന് തുടക്കം കുറിച്ചു

ഭാരത മാത കോളേജ് ഇംഗ്ലീഷ് വിഭാഗം കഴിഞ്ഞ അഞ്ചു വർഷമായി നടത്തിവരുന്ന ഇന്റർ കോളേജ് ഫെസ്റ്റ് ആയ ക്രിസലിസ് ഈ അധ്യയന വർഷവും നടത്തപ്പെടുന്നു. മാർച്ച് 19 നു നടത്തപെടുന്ന ഫെസ്റ്റിന്റെ ബ്രോഷർ പ്രകാശനം മാർച്ച് 5 വെള്ളിയാഴ്ച 11 മണിക്ക് കോളേജ് മാനേജർ ഫാ. ഡോ. എബ്രഹാം ഒലിയപ്പുറത്ത് പ്രിൻസിപ്പൽ ശ്രീമതി ഷൈനി പാലാട്ടിക്ക് കൈമാറിക്കൊണ്ട് നിർവഹിച്ചു. സാമൂഹിക വിഷയങ്ങൾ ആധാരമാക്കി ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾക്കൊപ്പം നടത്തപെടുന്ന ഒരു ഫെസ്റ്റ് എന്നതാണ ക്രിസലിസിനെ വ്യത്യസ്തമാക്കുന്നത്. ഗ്‌ളീംസ് ‌ഓഫ് സൺഷൈൻ’ എന്ന ആപ്തവാക്യം മുൻനിർത്തി ഇത്തവണ തങ്ങളുടെ ഫെസ്റ്റിന്റെ ഭാഗമായി, കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ഒരുങ്ങുന്ന പ്രഗത്ഭനായ ഒരു ഫോട്ടോഗ്രാഫർക്ക് സാമ്പത്തിക സഹായം നൽകി കൊണ്ടാണ് ഈ അധ്യാപകരും കുട്ടികളും മാതൃകയാവുന്നത്. കോളേജ് അസിസ്റ്റൻ്റ് മാനേജർ ഫാ. ജിമ്മിച്ചൻ കർത്താനം ആശംസകൾ അറിയിച്ചു. കോവിഡ് സാഹചര്യം കണക്കിലെടുത്തു ഓൺലൈൻ ആയാണ് ഇത്തവണ ഫെസ്റ്റ് നടത്തുന്നത് എന്ന് ഇംഗ്ലീഷ് വിഭാഗം മേധാവി ശ്രീമതി ലിസി കാച്ചപ്പിള്ളി അറിയിച്ചു.

Chrisalis 21