
Our Happenings
27, January , 2021
തൃക്കാക്കര ഭാരത മാത കോളേജിലെ പുതിയ എയ്ഡഡ് കോഴ്സുകളുടെ (Integrated MSc Computer Science (Artificial Intelligence &Machine Learning), MSc Space Science) ഉത്ഘാടനം മാർ ആൻ്റണി കരിയിൽ ഓൺലൈനായി നിർവഹിക്കുന്നു ഡോ: ജോൺ ടി. അബ്രാഹം, ഡോ: ഫാ.അബ്രഹാം ഓലിയപ്പുറം, ഡോ: ഷൈനി പാലാട്ടി ഡോ: അനു ഫിലിപ്പ് എന്നിവർ സമീപം
================================================================================================================
‘വിദ്യാർത്ഥികൾ മാറ്റങ്ങളുടെയും മുന്നേറ്റങ്ങളുടെയും പുതിയ കാലത്തെ സ്വാഗതം ചെയ്യുക: മാർ ആൻറണി കരിയിൽ
ആശയവിനിമയ രംഗത്തും സങ്കൽപ്പിക്കാൻകഴിയാത്ത വിധം വലിയ മാറ്റങ്ങളാണ് ശാസ്ത്രലോകം കൈവരിച്ചിരിക്കുന്നത് ,കോ വിഡ് കാലത്ത് മനുഷ്യൻ്റെ ജീവിതത്തെ നിശ്ചലമാക്കാതെ നിലനിർത്താൻ സാങ്കേതിക വിദ്യ വലിയ സഹായം നൽകി യാത്ര സൗകര്യങ്ങളിലും നമ്മുടെ സമൂഹം വലിയ കുതിച്ചു ചാട്ടം നടത്തി ശൂന്യ ആകാശത്തിലൂടെ യാത്ര ചെയ്ത് ദൂരങ്ങളെ എളുപ്പത്തിൽ പിന്തള്ളുവാൻ നമുക്കു സാധിക്കുന്ന കാലം വിദൂരത്തല്ല. മനുഷ്യൻ്റെ ആയുർദൈർഘ്യം അവർക്ക് ഇഷ്ടമുള്ള കാലത്തോളം കൂട്ടുവാൻ സാധിക്കുമെന്നതാണ് വരും കാലങ്ങൾ വരാൻ പോകുന്ന മറ്റൊരു മാറ്റം.തൃക്കാക്കര ഭാരതയിൽ പുതിയതായി അനുവദിച്ച രണ്ടു എയ്ഡഡ് കോഴ്സുകൾ ഉത്ഘാടനം ചെയ്യതു സംസാരിക്കുകയായിരുന്നു
മാർ ആൻറണി കരിയിൽ.
ചടങ്ങിൽ കോളേജ് മാനേജർ റവ.ഫാ: അബ്രഹാം ഒലിയപ്പുറം അധ്യക്ഷത വഹിച്ചു മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ: ബിജു പുഷ്പൻ പ്രൊഫ: ഹരികൃഷ്ണൻ കോളേജ് പ്രിൻസിപ്പാൾ ഡോ: ഷൈനി പാലാട്ടി ഡോ: ജോൺ . ടി. അബ്രാഹം എന്നിവർ സംസാരിച്ചു.
