Banner

Our Happenings

11, March , 2022

Joseph Cardinal Parecattil 19th Commemorative Lecture

കൊച്ചി - വിശ്വമാനവികതയുടെ രൂപകം : എൻ.എസ് മാധവൻ

തൃക്കാക്കര: ലോകത്തിലെ എല്ലാ മതങ്ങൾക്കും വിവിധ രാജ്യങ്ങളിലെ പൗരന്മാർക്കും സ്വാഗതമരുളുകയും അഭയമാവുകയും ചെയ്തിട്ടുള്ള കൊച്ചി, വിശ്വ മാനവികതയുടെ രൂപകമാണെന്ന് എൻ.എസ് മാധവൻ അഭിപ്രായപ്പെട്ടു. പലയിടത്തും നിന്നും പല മതങ്ങളും സംസ്കാരങ്ങളും കുടിയേറിപ്പാർത്തിട്ടുള്ള കൊച്ചിയുടെ കഴിഞ്ഞ 700 വർഷത്തെ ചരിത്രം പരിശോധിച്ചാൽ ഒരു ആഭ്യന്തര കലഹം പോലും ഇപ്രകാരമൊരു നഗരത്തിൽ രൂപപ്പെട്ടിട്ടില്ല എന്നുള്ളത് കൊച്ചി നഗരത്തിന്റെ മഹത്വം വിളിച്ചോതുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃക്കാക്കര ഭാരതമാതാ കോളേജിൽ നടന്ന 19-ാം മത് കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിൽ അനുസ്മരണ പ്രഭാഷണത്തിൽ 'കൊച്ചിയുടെ ചരിത്ര വർത്തമാനങ്ങൾ' എന്ന വിഷയത്തിൽ സംസാരിക്കവെയാണ് കൊച്ചി നാഗരികതയുടെ സവിശേഷതകൾ അദ്ദേഹം ഊന്നിപ്പറഞ്ഞത്. കോളേജിന്റെ സ്ഥാപക പിതാവായ കർദ്ദിനാൾ മാർ ജോസഫ് പാറേക്കാട്ടിലിന്റെ സ്മരണാർത്ഥം ആരംഭിച്ച വാർഷിക പ്രഭാഷണത്തിൽ, 1341-ൽ സ്ഥാപിതമായ തുറമുഖ നഗരത്തിന്റെ 700 വർഷങ്ങളിലൂടെ കൊച്ചിയുടെ കഥാകാരൻ സഞ്ചരിച്ചു. എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി മാർ ആന്റണി കരിയിൽ അദ്ധ്യക്ഷ പ്രസംഗം നടത്തി. കോളേജ് മാനേജർ ഫാ.ഡോ. എബ്രഹാം ഒലിയപ്പുറത്ത്, പ്രിൻസിപ്പൽ പ്രൊഫ.ഡോ.ഷൈനി പാലാട്ടി, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജിമ്മിച്ചൻ കർത്താനം എന്നിവർ സംസാരിച്ചു. 2021 - 2022 അക്കാദമിക വർഷത്തിൽ വിവിധ രംഗങ്ങളിൽ മികവ് പുലർത്തിയ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമുള്ള കർദിനാൾ പാറേക്കാട്ടിൽ മെമ്മോറിയൽ എക്സലൻസ് അവാർഡുകൾ സമ്മേളന മദ്ധ്യേ വിതരണം ചെയ്തു. പ്രോഗ്രാം കൺവീനർ ലഫ്റ്റനന്റ് നിതിൻ തോമസ് നന്ദി പറഞ്ഞു.

 

Gallery