
12, October , 2022
ഭാരത മാതാ കോളേജ് എൻ.എസ്.എസ്. യൂണിറ്റ് സുവർണ്ണ ജൂബിലി ആഘോഷ ഉദ്ഘാടനം നടന്നു
തൃക്കാക്കര: നാഷണൽ സർവ്വീസ് സ്കീം ഭാരത മാതാ കോളേജ് യൂണിറ്റ് സുവർണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നടന്നു. പ്രശസ്ത സിനിമാ സംവിധായകൻ ലിയോ തദേവൂസ് സുവർണ്ണ ജൂബിലി ദീപം തെളിച്ചു. സ്റ്റേറ്റ് എൻ.എസ്.എസ്. ഓഫീസർ ഡോ. അൻസർ ആർ.എൻ. ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ജോൺസൺ കെ.എം. അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ്. എം.ജി. യൂണിവേഴ്സിസിറ്റി പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. ഇ.എൻ.ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി. കോളേജ് മാനേജർ റവ.ഡോ.എബ്രഹാം ഓലിയപ്പുറത്ത് അനുഗ്രഹ പ്രഭാഷണം നിർവ്വഹിച്ചു. 50 ദിവസം നീണ്ടു നിൽക്കുന്ന 50 പരിപാടികളുടെ ഉദ്ഘാടനം മുൻസിപ്പൽ ചെയർ പേഴ്സൺ അജിത തങ്കപ്പൻ നിർവഹിച്ചു..എസ്.എസ്. യൂണിറ്റ് ആരംഭിച്ച ജൈവ വിപണി തിങ്കളാഴ്ചക്കട മുൻ സിപ്പൽ കൗൺസിലർ ദിനൂപ്.റ്റി ജെ. ഉദ്ഘാടനം ചെയ്തു. മികച്ച എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ക്കുള്ള ദേശീയ അവാർഡ് നേടിയ സിജോ ജോർജിനെ ആദരിച്ചു. അസി.ഡയറക്ടർ റവ.ഫാ. ജിമ്മിച്ചൻ കർത്താനം, ബൈജു കെ.പി , ഫ്രാൻസിസ് ഡെൽസൺ, ആൽബിൻ പോൾ, ഡോ. സിമി ജോസഫ് പി., ഡോ.തോമസ് പനക്കളം, ക്ലിൻസ് ജോഷി, ശ്രീലക്ഷ്മി എ.കെ. ഡോ.സി.റിന്റു വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.