
Our Happenings
16, March , 2021
ഭാരത മാത കോളേജ് ഇംഗ്ലീഷ് വിഭാഗം അസോസിയേഷൻ 2020-21 അധ്യയന വർഷത്തിലെ മാഗസീൻ മാർച്ച് 16ന് രാവിലെ 10:30ന് മാനേജർ ബഹു. ഫാ. എബ്രഹാം ഒലിയ പുറത്ത് ഓൺലൈനായി പ്രകാശനം ചെയ്തു. പ്രശസ്ത എഴുത്തുകാരിയും വിവർത്തകയുമായ ശ്രീമതി പ്രിയ എ. എസ്. മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ശ്രീമതി ഷൈനി പാലാട്ടി, അസിസ്റ്റൻ്റ് മാനേജർ ബഹു. ഫാ. ജിമ്മിച്ചൻ കർത്താനം, ഇംഗ്ലീഷ് വിഭാഗം മേധാവി ശ്രീമതി ലിസ്സി കാച്ചപ്പിള്ളി എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ് എഡിറ്റർമാരായ മിസ്. ലിസ് മേരി ആൻ്റണി, മിസ്. അക്ഷര എന്നിവരുടെ നേതൃത്വത്തിൽ ദിൽഹാര വൈഷ്ണവി ദിലീപും (സ്റ്റുഡൻ്റ് എഡിറ്റർ) വിദ്യാർത്ഥികളും ചേർന്നാണ് Orenda എന്ന webzine തയ്യാറാക്കിയത്. എന്തിനെയും അതിജീവിക്കാനുള്ള ഉൾകരുത്ത് പകരുന്ന അദൃശ്യ ശക്തിയായി നമ്മിലുള്ള ‘Orenda’ യെ തിരിച്ചറിയുക എന്നതാണ് ഈ മാഗസിനിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ആധുനിക കാലത്തിനു അനുസൃതമായ രീതിയിൽ തയാറാക്കിയ വീഡിയോ
മാഗസിൻ (വെബ്സീൻ) നൂനതന സാങ്കേതിക വിദ്യകളായ വിഷ്വൽ ഇഫക്ട്സും സൗണ്ട് ഇഫക്ടും ഉൾക്കൊള്ളിച്ചാണ് തയാറാക്കിയിരിക്കുന്നത് . കോവിഡ് കാലത്തിൻ്റെ അനിവാര്യതകൾ ഉൾക്കൊണ്ട് തയ്യാറാക്കിയ ഇ- മാഗസിൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ യൂട്യൂബിലൂടെയും കോളജ് വെബ്സൈറ്റിലൂടെയും ലോകം മുഴുവനിലേക്കും എത്തിക്കുന്നു.