- Supplementary Allotment 2 for Various PG Programmes Published on 11/07/2025
- Supplementary Allotment 2 for Various UG Programmes Published on 09/07/2025
- End Semester Examination for Second Semester MBA (Regular) Programme (2024 Admission) scheduled on 09-07-2025 (Wednesday) FN is postponed to 14-07-2025 (Monday) FN

Awards & Honors
09, June , 2022
എട്ട് റാങ്കുകളുടെ അഭിമാന തിളക്കവുമായി ഭാരത മാതാ മലയാളം
തൃക്കാക്കര: ഭാരത മാതാ കോളേജ് മലയാള വിഭാഗത്തിന് 8 റാങ്കുകൾ എന്ന അഭിമാന നേട്ടം. എം.ജി. സർവ്വകലാശാല ബി.എ. മലയാളം കോപ്പി റൈറ്റിങ്ങ് ബിരുദ പരീക്ഷയിൽ 10 ൽ എട്ടുറാങ്കുകളും ഭാരത മാതാ മലയാള വിഭാഗം നേടി.
സിസ്റ്റർ ആൻ മരിയ ഷാജു (മൂന്നാം റാങ്ക്), ഗോഡ്സൺ എം.ഡി. ( അഞ്ചാം റാങ്ക്), ആൽവിൻ പീറ്റർ (ആറാം റാങ്ക്) അഞ്ജലി സി.എ. (ഏഴാം റാങ്ക്), പോൾസൺ പോളച്ചൻ (എട്ടാം റാങ്ക്) ശ്യാമിലി രാജേന്ദ്രൻ (പത്താം റാങ്ക്), ശ്രീദേവി പി.എസ്. (പത്താം റാങ്ക്) എന്നിവരാണ് റാങ്ക് ജേതാക്കൾ.
ബി.എ. മലയാളം കോപ്പി റൈറ്റിങ്ങ് എന്ന ബിരുദ കോഴ്സ് സാമ്പ്രദായിക മലയാള സാഹിത്യ വിഷയങ്ങൾക്കൊപ്പം പരസ്യം, ജേർണലിസം , ഡിസൈനിങ്ങ് എന്നിവ കൂടി ഉൾപ്പെടുത്തി രൂപപ്പെടുത്തിയ തൊഴിലധിഷ്ഠിത കോഴ്സാണ്. നിലവിൽ മാധ്യമ മേഖലയിലും പരസ്യമേഖലയിലും ഡിസൈനിങ്ങ് രംഗത്തും നിരവധി പ്രതിഭകളെ വാർത്തെടുക്കാൻ ഈ കോഴ്സു വഴി കഴിഞ്ഞിട്ടുണ്ട്.