Notifications
17, April , 2026
തൃക്കാക്കര ഭാരത മാതാ ഓട്ടോണോമസ് കോളേജിലെ 2026-27 അധ്യയന വർഷത്തിലേക്ക് വിവിധ വിഷയങ്ങളിൽ ഗവ. എയ്ഡഡ് ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളിലേക്ക് വോക് -ഇൻ -ഇന്റർവ്യൂ നടത്തും. മാത്തമാറ്റിക്സ് (ഏപ്രിൽ 22, രാവിലെ 9.30), സ്റ്റാറ്റിസ്റ്റിക്‌സ് (ഏപ്രിൽ 22, രാവിലെ 11.00), ഫിസിക്സ് (ഏപ്രിൽ 22, ഉച്ചയ്ക്ക് 1.30), ബോട്ടണി (ഏപ്രിൽ 23, രാവിലെ 9.30), ഹിന്ദി (ഏപ്രിൽ 23, ഉച്ചയ്ക്ക് 1.30), കോമേഴ്‌സ് (ഏപ്രിൽ 24, രാവിലെ 9.30), സുവോളജി (ഏപ്രിൽ 27, രാവിലെ 9.30), കമ്പ്യൂട്ടർ സയൻസ് /ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മെഷീൻ ലേർണിംഗ് (ഏപ്രിൽ 27, ഉച്ചയ്ക്ക് 1.30), ഇംഗ്ലിഷ് (ഏപ്രിൽ 28, രാവിലെ 9.30), കെമിസ്ട്രി (ഏപ്രിൽ 29, രാവിലെ 9.30), മലയാളം (ഏപ്രിൽ 30, രാവിലെ 9.30), ഇക്കണോമിക്സ് (മെയ് 4, രാവിലെ 9.30), ഹിസ്റ്ററി (മെയ് 4, ഉച്ചയ്ക്ക് 1.30) എന്നീ വിഷയങ്ങളിലാണ് ഒഴിവുകൾ. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് അതാത് വിഷയത്തിന് നൽകിയിരിക്കുന്ന തീയതികളിൽ അസൽ രേഖകളും ഡിഡി ഓഫീസിൽ രജിസ്റ്റർ ചെയ്തതിന്റെ രേഖയുമായി കോളേജിൽ എത്തി വോക് -ഇൻ -ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. നെറ്റ്/പിഎച്ച്ഡി യുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന.