ഭാരതമാതാ കോളേജിൽ ഉദ്യോക്ത സ്റ്റാർട്ടപ്പ് കോൺക്ലേവ് സംഘടിപ്പിച്ചു; 150-ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു
ഭാരതമാതാ കോളേജിൽ ഉദ്യോക്ത സ്റ്റാർട്ടപ്പ് കോൺക്ലേവ് സംഘടിപ്പിച്ചു; 150-ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു
കളമശ്ശേരിയിലെ ഭാരതമാതാ കോളേജിൽ BBA ഡിപ്പാർട്ട്മെന്‍റും ഉദ്യോക്ത സ്റ്റാർട്ടപ്പ് സെൻററും സംയുക്തമായി ചേർന്ന് ഉദ്യോക്ത സ്റ്റാർട്ടപ്പ് കോൺക്ലേവ് 2026 സംഘടിപ്പിച്ചു. 150-ഓളം വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ടും ആശയങ്ങൾ കൊണ്ടും കോൺക്ലേവ് ശ്രദ്ധേയമായി.
എസ് ജെ അസോസിയേറ്റ്സിലെ സിഎ സാജു ബാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഇൻവെസ്റ്റ്മെന്റ് മെമ്പേഴ്സായ പി സി ഹരികുമാർ, കൃപാ ബി നായർ, കമ്പനി സെക്രട്ടറി സി എസ് ശീതൾ ജി കെ എന്നിവർ ടെക്നിക്കൽ സെക്ഷനുകൾക്ക് നേതൃത്വം നൽകി. ക്യാമ്പസ് നൗവിന്റെ ഫൗണ്ടറും സിഇഒയുമായ മിസ്റ്റർ ആദർശ് രവി മുഖ്യ പ്രഭാഷണം നടത്തി.
കോൺക്ലേവിന് മീഡിയേറ്ററായി ധ്രുവ് 360° കമ്പനിയുടെ ഫൗണ്ടറായ ഇമ്മാനുവൽ വർഗീസ് നേതൃത്വം നൽകി. അസിസ്റ്റന്റ് മാനേജർ ഫാദർ സെബാസ്റ്റ്യൻ കല്ലുങ്ങൽ, ഡയറക്ടർ ഡോക്ടർ ജോൺസൺ കെ എം, വൈസ് പ്രിൻസിപ്പൽ ബിനി റാണി ജോസ്, ഡോക്ടർ രതീഷ് കെ ആർ, മിസ് ടെനിയ തോമസ് എന്നിവർ സംസാരിച്ചു. സ്റ്റുഡൻറ് കോഡിനേറ്റർ ബേസിൽ വർഗീസ്, അവന്തിക എ നായർ എന്നിവർ സ്റ്റുഡൻസിനെ പ്രതിനിധീകരിച്ച് സംസാരിച്ചു
സെലക്ട് ചെയ്ത ടീമുകൾക്ക് ധ്രുവ് 360° ടെക്നിക്കൽ ഡെവലപ്മെന്റ് കോസ്റ്റും കൂടാതെ സെലക്ടഡ് ആയിട്ടുള്ള മറ്റു ടീമുകൾക്ക് ഇൻവെസ്റ്റർ സപ്പോർട്ടും വാഗ്ദാനം നൽകി. വിദ്യാർത്ഥികളിൽ സംരംഭകത്വം വളർത്തുന്നതിന് ഭാരതമാതാ കോളേജ് എല്ലാ അവസരവും നൽകുമെന്ന് മാനേജർ ഫാദർ എബ്രഹാം ഓലിയപ്പുറത്ത് അറിയിച്ചു.
Gallery